വൈഎംസിഎ ഓണാഘോഷം
1589579
Sunday, September 7, 2025 12:55 AM IST
കാഞ്ഞിരടുക്കം: കാഞ്ഞിരടുക്കം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഇടവക വികാരി ഫാ. ജോബിൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് നിന്നും ആദ്യമായി എംബിബിഎസ് പഠനം പൂർത്തികരിച്ച ട്രീസ കണിയാറകത്തിനും വിവിധ മത്സരങ്ങളിലെ വിജയികൾക്കും പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് സിജു പാറേക്കാട്ടിൽ അധ്യക്ഷനായി.
പഞ്ചായത്ത് അംഗം രതീഷ് കാട്ടുമാടം, വൈഎംസിഎ മുൻ സംസ്ഥാന വൈസ് ചെയർമാൻ തോമസ് പൈനാപ്പള്ളി, മുൻ സബ് റീജണൽ ചെയർമാൻ അഗസ്റ്റിൻ പനിച്ചേംപള്ളി, സണ്ണിച്ചൻ ഈശോംപറമ്പിൽ, മനു ജോസഫ്, ടോംസൺ പുത്തൻകാല, സജി പൂവക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.