മെഡി. കോളജിലെ വിദ്യാര്‍ഥി പ്രവേശനം: മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം
1589591
Sunday, September 7, 2025 2:31 AM IST
കാസർഗോഡ്: ദേശീയ മെഡിക്കല്‍ കമ്മീഷന് അനുമതി നല്കിയ കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു.
രണ്ട് മെഡിക്കല്‍ കോളജുകളും സന്ദര്‍ശിച്ച് വിദ്യാര്‍ഥി പ്രവേശനത്തിനായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിർദേശം നൽകി.
രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും അധികമായി ആവശ്യമുള്ള തസ്തികകള്‍ സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കും. കിഫ്ബി, കാസര്‍ഗോഡ് വികസന പാക്കേജ് പദ്ധതികളിലൂടെ മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിര്‍ദേശം നല്കി.