വിശ്വാസ പരിശീലകരുടെ സംഗമം നടത്തി
1588840
Wednesday, September 3, 2025 1:40 AM IST
വെള്ളരിക്കുണ്ട്: ഫൊറോന മതബോധന സമിതിയുടെ നേതൃത്വത്തിൽ വിശ്വാസ പരിശീലകരുടെ സംഗമം നടത്തി.
തലശേരി അതിരൂപത മതബോധനകേന്ദ്രം ഡയറക്ടർ റവ.ഡോ. ആന്റണി കിടാരത്തിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന മതബോധന സമിതി ഡയറക്ടർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. മോൺ. മാത്യു ഇളംതുരുത്തിപടവിൽ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജോസഫ് കൊട്ടാരത്തിൽ, സന്തോഷ് വട്ടപ്പറമ്പിൽ, സക്കറിയ തേക്കുംകാട്ടിൽ, ഷൈനി പുത്തൻപറമ്പിൽ, ടോം വെണ്ണായിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
10 ഇടവകകളിൽ നിന്നുള്ള വികാരിയച്ചന്മാരും 150 ലേറെ സൺഡേ സ്കൂൾ അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു.