അഞ്ചാലുംമൂട് സ്കൂളിൽ അധ്യാപകദിനം ആചരിച്ചു
1451384
Saturday, September 7, 2024 6:02 AM IST
അഞ്ചാലുംമൂട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു.വിദ്യാലയത്തിലെ മുൻ അധ്യാപകനായിരുന്ന കാവറ എം. ബാലകൃഷ്ണപിള്ളയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.
എം. ബാലകൃഷ്ണപിള്ള വിദ്യാലയ അനുഭവങ്ങൾ പങ്കുവച്ചു. അദ്ദേഹത്തേയും ഭാര്യയേയും പൊന്നാട അണിയിക്കുകയും ഓണപ്പുടവ നൽകുകയും ചെയ്തു. മെമന്റോ സമ്മാനിച്ചു.
ജീവിതത്തിലെ ധന്യമായ മുഹൂർത്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം അധ്യാപിക ആർ. ഓമന, സ്റ്റാഫ് സെക്രട്ടറി അൻസർ, എസ്ആർജി കൺവീനർ സുരാജ്, സുരേഷ് ബാബു, ബിജു, ബ്ലെയ്സ്, ജിജ, റോസ് മഞ്ജു എന്നിവരും പങ്കെടുത്തു.