വഴിയാത്രക്കാർക്ക് ഭീഷണിയായി മരം
1577317
Sunday, July 20, 2025 6:17 AM IST
കുണ്ടറ : ഇളമ്പള്ളൂർ കെജിവി യുപി സ്കൂളിന് എതിർവശത്ത് ദേശീയ പാതയോരത്ത് നിൽക്കുന്ന മരം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുകയാണ്. ഇളമ്പള്ളൂർ ആണെങ്കിലും പെരിനാട് പഞ്ചായത്ത് പരിധിയിലാണ് ഈ മരം നിൽക്കുന്നത്.
പഞ്ചായത്തിൽ പ്രദേശവാസികൾ പരാതി നൽകിയിട്ടും നാളിതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിന് സമീപത്തായി ഒരുമാസം മുന്പ് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിനു മുകളിൽ മരം വീണ് ബസ് പൂർണമായും തകർന്നിരുന്നു.
മരം വീണ് അപകടങ്ങൾ ഉണ്ടാകും മുന്പ് മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.