പ്ലേസ്മെന്റില്‍ റെക്കോർഡ് നേട്ടവുമായി യുകെഎഫ്
1577892
Tuesday, July 22, 2025 2:49 AM IST
ചാത്തന്നൂർ : പാരിപ്പള്ളി യുകെ എഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി (ഓട്ടോണമസ്) വ്യത്യസ്ത ബ്രാഞ്ചുകളില്‍ നിന്നായി പ്ലേസ്മെന്റില്‍ റെക്കോർഡ് നേട്ടം കൈവരിച്ചു.
മെക്കാനിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ വിഭാഗങ്ങളിലായി മുന്‍നിര കമ്പനികളില്‍ നിന്നും 400- ലധികം പ്ലേസ്മെന്റ് ഓഫറുകളാണ് വിദ്യാര്‍ഥികളെ തേടിയെത്തിയത്.
മെക്കാനിക്കല്‍ എൻജി നിയറിംഗിന് ഏറ്റവും കൂടുതല്‍ കോര്‍ പ്ലേസ്മെന്റ് ഓഫറുകള്‍ നേടിയ എന്‍ജിനിയറിംഗ് കോളജുകളില്‍ ഒന്നായി യുകെഎഫ് മാറി. വിദ്യാര്‍ഥികള്‍ക്ക് അതാത് മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്ലേസ്മെന്റ് നേട്ടം കൈവരിക്കാനായത്.
പഠനത്തോടൊപ്പം വ്യവസായിക പരിശീലനവും നിര്‍മാണാത്മകമായ അഭിരുചിയും സമന്വയിപ്പിച്ചു കൊണ്ടുള്ള പഠനപ്രവര്‍ത്തനമാണ് നിലവിൽ കോളജിൽ നടക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രഫ. ജിബി വര്‍ഗീസ് വിശദീകരിച്ചു.
ഡീൻ അക്കാദമിക്കും കോർപറേറ്റ് ആന്റ് ഇൻഡസ്ട്രിയൽ റിലേഷൻസുമായ ഡോ. രശ്മി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്പതംഗടീമാണ് ഇത്തരത്തിലുള്ള പ്ലേസ്മെന്റുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്.