സി.വി. പദ്മരാജൻ യുവതലമുറയ്ക്ക് മാതൃക: ജയലാൽ എംഎൽഎ
1577679
Monday, July 21, 2025 6:26 AM IST
ചാത്തന്നൂർ: സി.വി. പദ്മരാജനെ യുവതലമുറ മാതൃകയാക്കണമെന്ന് ജയലാൽ എംഎൽഎ അഭിപ്രായപ്പെട്ടു. നിലപാടുകളിൽ ഉറച്ച് എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തുന്നതിനുള്ള വൈഭവം കേരള രാഷ്്ട്രീയത്തിൽ അപൂർവമാണ്.
നിയമസഭാ സാമാജികൻ, മന്ത്രി, പ്ലാനിംഗ് കമ്മീഷൻ വൈസ് ചെയർമാൻ, അർബൻ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ സി. വി. പദ്മരാജ െന്റ സേവനം നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. കല്ലുവാതുക്കൽ കാർഷിക വികസന ബാങ്കി െന്റ നേതൃത്വത്തിൽ സംഘടിപ്പിച്ച പദ്മരാജൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയലാൽ.
ബാങ്ക് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എൻ. ശാന്തിനി, വൈസ് പ്രസിഡന്റ് പി. പ്രതീഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്് അഡ്വ. ലത മോഹൻദാസ്, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്് ചാത്തന്നൂർ മുരളി, നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയകുമാർ, പാരിപ്പള്ളി റൂറൽ ബാങ്ക് പ്രസിഡന്റ് കെ. സുകൃതൻ, ബിജെപി നേതാവ് സത്യപാലൻ,
സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു, ഇളംകുളം മിൽമ സൊസൈറ്റി പ്രസിഡന്റ് സുധാകര കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ, ആർ. ഡി. ലാൽ, അന്നമ്മ ചാക്കോ, എം.എ. സത്താർ, രാജൻ കുറുപ്പ്, ആശ ശ്രീകുമാർ, ശരൺ മോഹൻ, രശ്മി .ജി. നായർ, വിപിൻ, അഡ്വ. ആർ.എസ്. മിനി, സുരേഷ് കുമാർ, അഭിലാഷ്, ഐസക്, മണിലാൽ, ബിനു വിജയൻ, എസ് വേണു, രഘുനാഥൻ, നീന റെജി,അശ്വതി, ലൈല, ബാങ്ക് സെക്രട്ടറി ശ്രീജ എന്നിവർ പ്രസംഗിച്ചു.