വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
1577893
Tuesday, July 22, 2025 2:49 AM IST
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളജിൽ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പ്ലാനിംഗ് ഫോർ സക്സസ്' എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. നിഷ തോമസ് ഉദ്ഘാടനം ചെയ്തു. പ്ലാനിംഗ് ഫോർ സക്സസ് എന്ന വിഷയത്തിൽ കോർപറേറ്റ് ട്രെയിനറും കോളജിലെ പൂർവവിദ്യാർഥിയുമായ ടോണി സജി ക്ലാസുകൾ കൈകാര്യം ചെയ്തു. കോളജ് ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, ഡോ. അനു ഫിലിപ്പ് ,കോമേഴ്സ് വിഭാഗം അധ്യക്ഷ ബയ്നി ജോർജ് എന്നിവർ പ്രസംഗിച്ചു.