ആദരിച്ചു
1577684
Monday, July 21, 2025 6:26 AM IST
ആയൂർ : പൗരോഹിത്യ ശുശ്രൂഷയിൽ ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ ഇളമാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരിയും സംഗീത രചയിതാവും സംവിധായകനുമായ ഫാ.ഷിനോ കെ.തോമസിന് ചെറുവക്കൽ വൈഎംസിഎ ആദരവ് നൽകി.
വൈഎംസിഎ മുൻ സംസ്ഥാന ചെയർമാൻ അഡ്വ.ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു. നാഷണൽ എക്സിക്യൂട്ടീവ് മുൻ അംഗം കെ.ഒ.രാജുക്കുട്ടി, ഇടവക വികാരിമാരായ സാമുവേൽ മാത്യു കോർ എപ്പിസ്കോപ്പ,
ഫാ.ജേക്കബ് പണിക്കർ, ഫാ.വി.കെ. തോംസൺ, ഫാ.ഫിലിപ്പ് ഐസക്, മുൻ സബ് റീജണൽ ചെയർമാൻമാരായ അഡ്വ.ബേബി പുഞ്ചക്കോണം,ജി.ബിജു, കൊല്ലം സബ് റീജിയൻ കൺവീനർ കെ.കെ.കുര്യൻ, സെക്രട്ടറി സി.അലക്സ്, ട്രഷറർ അഡ്വ.ഒ.ജോൺസൺ എന്നിവർ പ്രസംഗിച്ചു.