ആയൂർ ഫൊറോന പള്ളിയിൽ നേതൃപഠന ശിബിരം സംഘടിപ്പിച്ചു
1577694
Monday, July 21, 2025 6:43 AM IST
പുനലൂർ : ചങ്ങനാശേരി അതിരൂപത കൊല്ലം - ആയൂർ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള നേതൃത്വത്തിനായുള്ള പഠന ശിബിരം ആയൂർ ഫൊറോന പള്ളിയിൽ നടന്നു.
കൊല്ലം - ആയൂർ ഫൊറോന കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി ഏത്തയ്ക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം തിരുവനന്തപുരം റീജണൽ വികാരി ജനറാൾ ഫാ.ജോൺ തെക്കേക്കര ഉദ്ഘാടനം ചെയ്തു.
ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ 2025 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സഭാ വിശ്വാസികൾ പ്രാധാന്യം നൽകേണ്ട വിഷയങ്ങൾ ക്യാമ്പിൽ ചർച്ച ചെയ്തു.
അജപാലന രംഗത്ത് ജൂബിലി കാലയളവിൽ ചെയ്യുന്ന പരിപാടികളുടെ വിശദീകരണവും അവലോകനവും അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ നടത്തി.
ജൂബിലിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ സന്ദേശം നൽകി. ഫൊറോനയിലെ 20 ഇടവകകളിൽ നിന്നുള്ള പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഫൊറോന കൗൺസിൽ അംഗങ്ങൾ, കൈക്കാരന്മാർ, കൗൺസിലർ സെക്രട്ടറിമാർ, വിവിധ കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
കൊല്ലം- ആയൂർ ഫൊറോന വികാരി ഫാ. ജോസഫ് അയ്യിങ്കരി സ്വാഗതവും ഫൊറോന കൗൺസിൽ സെക്രട്ടറി ജനു അനന്തകാട് നന്ദിയും പറഞ്ഞു.