ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
1577896
Tuesday, July 22, 2025 2:49 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുതിയതായി ചേർന്ന ബോട്ടണി ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് സ്റ്റാർട്ട് അപ്പ് പ്രോഗ്രാമായ ബയോമെർക്കാറ്റസ് വഴി ഉത്പാദിപ്പിച്ച ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.
ചടങ്ങ് കോളജ് മാനേജർ ഡോ.ഫാ. അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഇത് വീട്ടിൽ വച്ചു പിടിപ്പിക്കുകയും, പരിപാലിക്കുകയും, ആദായം എടുക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്.
ഇതിനായി എല്ലാ മാസവും ചെടിയുടെ വളർച്ചയുടെ വിശദ വിവരങ്ങൾ ഫോട്ടോ ഉൾപ്പെടെ കോളജിൽ സമർപ്പിക്കണം. ഇതിനു വേണ്ടതായ മാർഗ നിർദേശങ്ങൾ ബോട്ടണി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നൽകും.
തുടർന്ന് പ്രമുഖ സസ്യശാസ്ത്രജ്ഞനും പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം മുൻ മേധാവിയുമായ ഡോ. ടോമി അഗസ്റ്റിൻ കുട്ടികൾക്ക് ക്ലാസ് നയിച്ചു. ഡോ.സിനിലാൽ, ഡോ.ഡിന്റു , ഡോ.സിസ്റ്റർ സോഫിയ,രേഷ്മ ബെൻസൺ, സുഭാഷ് എന്നിവർ പ്രസംഗിച്ചു.