സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് യുവാവിനെ കുത്തിയ പ്രതി പിടിയിൽ
1577692
Monday, July 21, 2025 6:43 AM IST
എഴുകോൺ : സ്ക്രൂഡ്രൈവർ ഉപയോഗിച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. എഴുകോൺ പുത്തൻനട ക്ഷേത്രത്തിനു സമീപം ബിജു വിലാസത്ത് ബൈജേഷി(24) നെയാണ് പിടികൂടിയത്.
എഴുകോൺ ഐഎസ് എച്ച് ഒ സുധീഷ്കുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ രജിത്, ജോൺസൺ, ചന്ദ്രകുമാർ, എഎസ്ഐമേരിമോൾ, സിപിഒമാരായ കിരൺ, റോഷ്, സനൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.