പാലത്തിൽനിന്നും ഇരുന്പ് തലയിൽ വീണ് മരിച്ചു
1577753
Monday, July 21, 2025 11:09 PM IST
ചവറ: നീണ്ടകരയിൽ പുതിയ പാലം നിർമാണവുമായി ബന്ധപ്പെട്ട് മുകളിൽ വച്ചിരുന്ന ഇരുന്പ്കൊണ്ടുള്ള സി ചാനൽ തലയിൽ വീണു ബീഹാർ സ്വദേശി മരിച്ചു.
പാലം നിർമാണവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റിയായി ജോലിക്ക് നിന്ന ബീഹാർ സ്വദേശി വിനോദ് കുമാർ സിംഗ് (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 നായിരുന്നു അപകടം.
സി ചാനൽ സുരക്ഷ മാനദണ്ഡം പാലിക്കാതെ അടുക്കി വച്ചിരുന്നതിനാലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.