ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് പുന:പരിശോധിക്കണം: പി. വാമദേവൻ
1577897
Tuesday, July 22, 2025 2:49 AM IST
ചാത്തന്നൂർ:വിശ്വകർമജരുടെ വിദ്യാഭ്യാസ - ഉദ്യോഗ - സാമ്പത്തിക സംവരണ പുരോഗതി ഉൾപ്പെടെ പരിശോധിക്കുവാൻ നിയോഗിച്ച ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് സർക്കാർ പുന:പരിശോധിക്കണമെന്ന് അഖില കേരള വിശ്വകർമ മഹാസഭ ജനറൽ സെക്രട്ടറി പി. വാമദേവൻ ആവശ്യപ്പെട്ടു.
അഖില കേരള വിശ്വകർമ മഹാസഭ ചാത്തന്നൂർ താലൂക്ക് യൂണിയൻ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് പുഷ്പവല്ലി ചിറക്കര അധ്യക്ഷത വഹിച്ചു.
സെപ്റ്റംബർ 17 ന് വിശ്വകർമ ദിനം പൂതക്കുളത്ത് നടത്തുവാനും വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനും യോഗം തീരുമാനിച്ചു .നേതാക്കളായ അനന്തൻ കല്ലുവാതുക്കൽ , വി. എ. മോഹൻലാൽ, ബിജു എള്ളുവിള , വിനോദ് പാണിയിൽ, വി. ആർ. സേതു, ഗീതമ്മാൾ,അനിത എന്നിവർപ്രസംഗിച്ചു.
പോഷക സംഘടന താത്കാലിക യൂണിയൻ ഭാരവാഹികളായി മഹിളാ സംഘം ഗീതമ്മാൾ കൊട്ടിയം - പ്രസിഡന്റ്, അനിത പ്രദീപ് -സെക്രട്ടറി, യുവജന സംഘം അനീഷ് പാറയിൽ - പ്രസിഡന്റ്, വിമൽകുമാർ -സെക്രട്ടറി, ട്രേഡ് യൂണിയൻ വി.ആർ. സേതു - പ്രസിഡന്റ്, സന്തോഷ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.