വിദേശമദ്യം മോഷ്ടിച്ച കേസ്: പ്രതികൾ അറസ്റ്റിൽ
1577698
Monday, July 21, 2025 6:49 AM IST
എഴുകോൺ: നെടുമൺകാവ് ബീവറേജസിൽ ലോഡ് ഇറക്കുന്നതിനിടയിൽ ഒരു കെയ്സ് വിദേശമദ്യം മോഷ്ടിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ.
പള്ളിമൺ സ്വദേശികളായ തടത്തിൽമുക്ക് അമ്പാടി വീട്ടിൽ അച്ചു (29) ,തെക്കേച്ചേരിയിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജീഷ് (40) എന്നിവരെയാണ് എഴുകോൺ പോലീസ് പിടികൂടിയത്.
14ന് ഉച്ചയ്ക്ക് 12.30 ന് വിദേശമദ്യം ഇറക്കുന്നതിനിടയിൽ ഒരു കെയ്സ് മദ്യം മോഷ്ടിച്ചു വിൽപ്പന നടത്തുന്നതിനിടെ എഴുകോൺ സ്റ്റേഷനിലെ ഐ എസ്എച്ച്ഒ സുധീഷ്കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രജിത്, ജോൺസൺ, ചന്ദ്രകുമാർ, എ എസ് ഐ മേരിമോൾ,
സിപി ഒ മാരായ കിരൺ,റോഷ്, സനൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.