ദേശീയപാത നിർമാണ മറവിൽ മണ്ണ് കടത്ത് സജീവമെന്ന്
1577691
Monday, July 21, 2025 6:43 AM IST
ചാത്തന്നൂർ : ദേശീയപാത നിർമാണ മറവിൽ വൻതോതിൽ അനധികൃതമായി മണ്ണ് കടത്ത് നടക്കുന്നതായി ശാസ്ത്ര വേദി ചാത്തന്നൂർ നിയോജക മണ്ഡലം സമ്മേളനം ആരോപിച്ചു. ചാത്തന്നൂർ, കല്ലുവാതുക്കൽ, അടുതല, വെളിനെല്ലൂർ എന്നിമേഖലകളിൽ നിന്നുമാണ് കരമണ്ണ് കടത്തി കൊണ്ടിരിക്കുന്നത്.
ദേശീയപാത നിർമാണവും വിവിധ അടിപാത, ഓടകൾ എന്നിവയുടെ നിർമാണവും അശാസ്ത്രീയമാണെന്ന് കൺവൻഷൻ കുറ്റപ്പെടുത്തി. സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജി. അഭിലാഷ് അധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡന്റ് സജീന്ദ്രൻ ശൂരനാട് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ, അഡ്വ. ആർ. എസ്. മിനി, അനിൽകുമാർ ഭൂതക്കുളം, അനികുമാർ മീനമ്പലം എന്നിവർ പ്രസംഗിച്ചു.