മാട്ടിറച്ചിയുടെ വിലവർധനവ് പിൻവലിക്കണമെന്ന് കോൺഗ്രസ്
1577900
Tuesday, July 22, 2025 2:49 AM IST
അഞ്ചല്‍ : പഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷം മാട്ടിറച്ചി സ്റ്റാളുകളുടെ ലേലം പൂർത്തിയായതിന് ശേഷം വ്യാപാരികൾ അകാരണമായി വർധിപ്പിച്ച മാട്ടിറച്ചിയുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകിയിട്ടും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല.
ഇതേത്തുടര്‍ന്നു പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തുകയും ഒരു കിലോ ഗ്രാം ഇറച്ചിക്ക് 400 രൂപയിൽ നിന്ന് 440 രൂപയായി വർധിപ്പിച്ചത് പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.
ചർച്ചയെ തുടർന്ന് ഉടൻ തന്നെ പഞ്ചായത്തിന് റെനേതൃത്വത്തിൽ മാട്ടിറച്ചി വ്യാപാരികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധി കളുടെയും യോഗംകൂടി വില കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതായി ഡിസിസി എക്സിക്യൂട്ടീവ് അംഗം പി.ബി.വേണുഗോപാൽ, കോർ കമ്മിറ്റി ചെയർമാൻ സി. ജെ. ഷോം, മണ്ഡലം പ്രസിഡന്റുമാരായ ഗീവർഗീസ്, ഡെനിമോൻ,പത്തടി സുലൈമാൻ, നെട്ടയം സുജി, ബിജു തുടങ്ങിയവർ പറഞ്ഞു.