മരംമുറിക്കൽ മാതൃകാനിയമം കർഷക വിരുദ്ധമെന്ന്
1577677
Monday, July 21, 2025 6:26 AM IST
അഞ്ചല്‍ : മരംമുറിക്കൽ മാതൃകാ നിയമം കർഷക വിരുദ്ധമെന്ന് കേരള കർഷക കോൺഗ്രസ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാജ്യത്തെ കർഷകരെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി കാർഷിക വനവൽക്കരണത്തിന്റെ പേരിൽ നടപ്പിലാക്കാൻ പോകുന്ന മരം മുറിക്കൽ മാതൃകാ നിയമം റദ്ദ് ചെയ്യണമെന്ന് വിവിധകേന്ദ്ര സംസ്ഥാന മന്ത്രിമാർക്ക് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
വനത്തിന് പുറത്ത് വൃക്ഷാവരണം വർധിപ്പിക്കുക, കാലാവസ്ഥ വ്യതിയാനം നേരിടുക, കൃഷിഭൂമി വനവൽക്കരിക്കുക തുടങ്ങിയവയുടെ പേര് പറഞ്ഞുള്ള വനവൽകരണത്തിലൂടെ കൃഷിഭൂമി ഇല്ലായ്മ ചെയ്ത് വന്യമൃഗങ്ങളുടെ ആവാസ ഭൂമിയാക്കിമാറ്റാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, കർഷകൻ കൃഷിഭൂമി ഉപേക്ഷിച്ച് നാട് വിടുക എന്ന ഗൂഢലക്ഷ്യമാണ് നിയമത്തി െന്റ പിന്നിലെന്നും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.
എല്ലാം സഹിച്ച് കർഷകൻ മരം വളർത്തിയാൽ മുറിക്കണമെങ്കിൽ വെരിഫൈയ് ഏജൻസി, ഓഡിറ്റിംഗ് റിപ്പോർട്ട്, തുടങ്ങിയ കടമ്പകൾ ഏറെയാണ് നിലവിലുള്ളത്. കർഷകന് സഹായകരമല്ലാത്ത, മാനസിക പീഡനം മാത്രം നൽകുന്ന നിയമം അടിയന്തിരമായി റദ്ദ് ചെയ്യണമെന്നും കർഷകനേയും അവ െന്റ കൃഷി ചെയ്യാനുള്ള സ്വാതന്ത്യത്തേയും ഹനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വിളക്കുപാറ ദാനിയേൽ ത െന്റ നിവേദനത്തിൽ ചൂണ്ടി കാട്ടുന്നു.
നിയമം നടപ്പിലാക്കിയാൽ റബർ തൈപോലും രാജ്യത്ത് വച്ച് പിടിപ്പിക്കുന്നതിൽ നിന്നും കർഷകൻ പിൻതിരിയും. നിലവിലുള്ള നിയമം കൂടുതൽ ഉദാരവൽക്കരിച്ച് കാർഷിക വനവൽക്കരണത്തിന് കർഷകനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നു ദാനിയേൽ നിവേദനത്തിൽ ആവശ്യപ്പെട്ടുണ്ട്.