ബിജെപി കനാലിൽ റീത്ത് വച്ച് പ്രതിഷേധിച്ചു
1577686
Monday, July 21, 2025 6:43 AM IST
ചാത്തന്നൂർ: കല്ലട ജലസേചന പദ്ധതിയുടെ കനാലിലെ അക്വഡേറ്റ് തകർന്ന് മാസങ്ങളായിട്ടും അറ്റകുറ്റ പണി നടത്താത്തതിൽ ബി ജെ പി റീത്ത് വച്ച് പ്രതിഷേധിച്ചു. കാരംകോട് ഭാഗത്താണ് കനാൽ തകർന്നത്. മാസങ്ങളായിട്ടും ശരിയാക്കാത്തതിലും ജനജീവിതം ദുസഹമാക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു സമരപരിപാടി.
ബിജെപി കാരംകോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും കനാലിൽ റീത്ത് വെച്ചും പ്രതിഷേധിച്ചു. വാർഡ് ഇൻ ചാർജ് ശ്രീകുമാർ പ്രതിഷേധയോഗത്തിൽ അധ്യക്ഷത വഹിച്ചു.ബിജെപി പാർലിമെന്ററി പാർട്ടി ലീഡർ ആർ.സന്തോഷ് ,ജില്ലാ ട്രഷറർ രാജൻ പിള്ള,
പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാം, ജനറൽ സെക്രട്ടറി ദിനേശ്,മണ്ഡലം സെക്രട്ടറി ബൈജു, പഞ്ചായത്ത് സമിതി സെക്രട്ടറി സുഗേഷ്, വാർഡ് കൺവീനർ അജിത് കുമാർ,ബൂത്ത് സെക്രട്ടറി ജയശ്രീ, രാജു, വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.