വെളിനല്ലൂരിൽ കണ്ടത് പുലിയല്ല, കാട്ടുപൂച്ചയെന്ന്
1577680
Monday, July 21, 2025 6:26 AM IST
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ ഭീതി പരത്തിക്കൊണ്ടിരിക്കുന്നത് പുലി അല്ല കാട്ടുപൂച്ചയാണെന്ന് റിപ്പോർട്ട്. നാട്ടുകാരിൽ നിന്ന് കിട്ടിയ പരാതിയെ തുടർന്ന് വനം വകുപ്പ് ആർആർടി ടീമും പൂയപ്പള്ളി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലും ഫോട്ടോ കാണിച്ചുള്ള തിരിച്ചറിയലിനും ശേഷമാണ് പ്രദേശത്ത് കണ്ടത് കാട്ടുപൂച്ച ഇനത്തിൽ പെട്ട ജീവിയാണെന്ന നിഗമനത്തിലെത്തിയത്.
പുലിയെ കണ്ടു എന്ന് പറയുന്ന സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും രാത്രികളിൽ ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കാനും ജാഗ്രത പുലർത്താനും പൂയപ്പള്ളി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സംശയാസ്പദമായ തരത്തിൽ എന്തെങ്കിലും കണ്ടാൽ ഉടനെ പോലീസിലോ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കേണ്ടതാണെന്നും പോലീസ് അറിയിച്ചു.