വാഹന മോഷ്ടാവ് അറസ്റ്റിൽ
1577697
Monday, July 21, 2025 6:49 AM IST
കുണ്ടറ : വാഹന മോഷ്ടാവിനെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടപ്പാക്കടയിൽ നിന്നും ആക്ടിവ സ്കൂട്ടർ മോഷ്ടിച്ച കേസിൽ കൊട്ടാരക്കര ഗോവിന്ദമംഗലം സ്വദേശി ബൈജു എന്ന് വിളിക്കുന്ന ഗിരീഷിനെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര കൺട്രോൾ റൂം എസ് ഐ അനിലിന്റെയും ഡ്രൈവർ ബിനിലിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.