കർക്കിടക ചികിത്സാ പഠന ക്ലാസ് സംഘടിപ്പിച്ചു
1577687
Monday, July 21, 2025 6:43 AM IST
പാരിപ്പള്ളി:കിഴക്കനേല കിഴക്ക് ശ്രീ മഹാദേവ എൻഎസ്എസ് കരയോഗത്തിൽ കർക്കിടക ചികിത്സാ പഠന ക്ലാസ്നടത്തി. കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. ഡോ. വിഷ്ണു ക്ലാസെടുത്തു.
കരയോഗം സെക്രട്ടറി കെ. അനിൽകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ. ശശിധരൻ പിള്ള, ആർ .വൃന്ദ, പുഷ്പവല്ലി, വനിതാ സമാജം പ്രസിഡന്റ് മിനി കൃഷ്ണൻ, ബാലസമാജം പ്രസിഡന്റ് ആദിത്യ എം കൃഷ്ണൻ, സെക്രട്ടറി എം.ആർ. രോഹിത്ത് എന്നിവർ നേതൃത്വം നൽകി. കർക്കിടക ചികിത്സാ ഔഷധ കഞ്ഞി വിതരണം ചെയ്തു.