നിഖ്യാ സുനഹദോസ് 1700-ാം വാർഷിക ദിനാചരണം നടത്തി
1577695
Monday, July 21, 2025 6:43 AM IST
കൊല്ലം: സഭകളുടെ വിശ്വാസ പ്രമാണത്തിന്റ സുപ്രധാന നാഴിക കല്ലായ നിഖ്യാ സുനഹദോസിന്റെ1700-ാം വാർഷിക ദിനാചരണം പോർട്ട് കൊല്ലം ശുദ്ധീകരണ മാതാ ദേവായലത്തിൽ നടന്നു. കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി സുനഹദോസ് വാർഷികം ഉദ്ഘാടനം ചെയ്തു.
പ്രമുഖ ദൈവ ശാസ്ത്രജ്ഞൻ റവ.ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ നിഖ്യാ സുനഹദോസിലൂടെ ഇതൾവിരിഞ്ഞ വിശ്വാസ പ്രഖ്യാപനവും കാലിക പ്രസക്തിയും എന്ന വിഷയത്തിൽ പ്രസംഗിച്ചു.ഓർത്തഡോക്സ് സഭ കൊല്ലം ബിഷപ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.
ഡോ.ബൈജു ജൂലിയാൻ, റവ.ഡോ.അഭിലാഷ് ഗ്രിഗറി, ഫാ.ജിജി മാത്യു, ഫാ.ജി. വർഗീസ്, ഫാ. ജോസ് ജോർജ്, ഫാ. ഫ്ലാങ്ക്ളിൻ ഫ്രാൻസിസ്, മാർഷൽ ഫ്രാങ്ക്, പി.ഒ. സണ്ണി എന്നിവർ പ്രസംഗിച്ചു.