ദേശീയപാത നിർമാണത്തിലെ അപാകത: കരാർ കമ്പനി ചർച്ച നടത്തി
1577696
Monday, July 21, 2025 6:49 AM IST
കൊട്ടിയം:ദേശീയപാതയുടെ ഭാഗമായ ഉയരപ്പാതയിൽ നിർമാണം പൂർത്തിയായ റോഡിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽകളക്ടർക്ക് പരാതി നൽകിയ സംഘടന ഭാരവാഹികളുമായി റോഡിന്റെ നിർമ്മാണത്തിന് കരാർ എടുത്തിട്ടുള്ള കമ്പനി അധികൃതർ ചർച്ച നടത്തി.കൊട്ടിയം പറക്കുളത്തിന് സമീപത്തുള്ള ഉയരപ്പാതയിൽ 150 മീറ്റർ നീളത്തിൽ വിള്ളലുണ്ടായ വിവരം ജില്ലാ കളക്ടറെ അറിയിച്ച റൈസിംഗ് കൊട്ടിയം ഭാരവാഹികളുമായാണ് കരാർ കമ്പനിയായ ശിവാലയഅധികൃതർ ചർച്ച നടത്തിയത്.
വിള്ളൽ രൂപപ്പെട്ട സ്ഥലം സന്ദർശിച്ച കളക്ടറുടെ നിർദ്ദേശപ്രകാരമാണ് പ്രതിഷേധവുമായി എത്തിയ റൈസിംഗ് കൊട്ടിയം ഭാരവാഹികളെ ഇവർ ചർച്ചയ്ക്ക് ക്ഷണിച്ചത്. കൊട്ടിയത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാംഇവർ കരാർ കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.ചർച്ചയിൽ ഉരുതിരിഞ്ഞ ആവശ്യങ്ങൾ മുഖവിലക്കെടുത്തു കൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന്കരാർ കമ്പനിക്കു വേണ്ടി ചർച്ച നടത്തിയ റാവത്ത് ഉറപ്പുനൽകി.
റൈസിംഗ് കൊട്ടിയം പ്രതിനിധികളായ പ്രസിഡന്റ് ് അലോഷ്യസ് റൊസാരിയോ, സെക്രട്ടറി രാജേഷ് ആധാരം, ലീഗൽ അഡ്വൈസർ അഡ്വ.ഹിലാൽ മേത്തർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അയൂബ് മേത്തർ, അസീർ വേവ്സ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.