പരവൂർ നഗരസഭ പൊതുഇടങ്ങളിൽ ജനകീയ ശുചീകരണം നടത്തി
1577700
Monday, July 21, 2025 6:49 AM IST
പരവൂർ :മാലിന്യ മുക്തം നവകേരളം കർമപദ്ധതിയുടെ ഭാഗമായി, എല്ലാ മൂന്നാം ശനിയാഴ്ചകളിലും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പരവൂർ നഗരസഭ പൊതുഇടങ്ങളിൽ ശുചീകരണം നടത്തി.
പരവൂർ നഗരസഭാതല ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. മിനി പരവൂർ തെക്കുംഭാഗം റോഡിൽ നിർവഹിച്ചു.കൗൺസിലർ സ്വർണമ്മ സുരേഷ് അധ്യക്ഷയായിരുന്നു.
നഗരസഭാ സെക്രട്ടറി എസ്. അബ്ദുൾ സജീം, ക്ലീൻ സിറ്റി മാനേജർ എസ്. ശ്രീകുമാർ, കൗൺസിലർമാരായ എസ്.ഗീത, ടി.സി.രാജു, ജി.ദേവരാജൻ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് മോഹനൻ നെട്ടറ, കുടുംബശ്രീ ചെയർപേഴ്സൺ സി.രേഖ, കൗൺസിലർ ഷാജി എന്നിവർ പ്രസംഗിച്ചു.
സൗഹൃദം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജയലാൽ, സെക്രട്ടറി പ്രിജി. ആർ. ഷാജി, നന്മ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി പ്രദീപ്, സുദിനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പരവൂർ നഗരസഭ പതിനൊന്നാം വാർഡിലെയും പന്ത്രണ്ടാം വാർഡിലെയും വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെയും പൊതുജനങ്ങളുടെയും മികച്ച പങ്കാളിത്തത്തോടെ, നഗരസഭാ ജീവനക്കാരുടെ നേതൃത്വത്തിലാണ് ജനകീയ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.