ബസും കാറും കൂട്ടിയിടിച്ച് 72കാരൻ മരിച്ചു
1577754
Monday, July 21, 2025 11:09 PM IST
എഴുകോൺ : ചീരൻകാവ് കാനറാ ബാങ്കിന് സമീപം കെ എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുണ്ടറ ചെമ്മക്കാട് ജയേഷ് ഭവനിൽ ഇടവട്ടം രാമചന്ദ്രൻ പിള്ള (72) യാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ചന്ദനത്തോപ്പ് മാമൂട് സ്വദേശി ഷാജഹാൻ ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ഭാഗത്തു നിന്നും വന്ന കൊട്ടാരക്കര ബസും കുണ്ടറ ഭാഗത്തേക്ക് വന്ന കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം.