പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കണമെന്ന്
1577693
Monday, July 21, 2025 6:43 AM IST
കൊല്ലം: ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കതിൽ അതുല്യ ഷാർജയിൽ മരിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ച് സാമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അതുല്യയുടെ മാതാപിതാക്കൾ ഭർത്താവ് സതീശനെതിരെ നൽകിയ മൊഴി മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇന്ത്യൻ എംബസി ഈ വിഷയത്തിൽ ഇടപെട്ടു പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിൽ എത്തിച്ച് നിയമ നടപടിക്ക് വിധേയനാക്കണമെന്നും ചെയർമാൻ എൻ.എസ്. വിജയനും സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ.കെ. എസ്. രാജുവും ആവശ്യപ്പെട്ടു.