വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി
1577685
Monday, July 21, 2025 6:26 AM IST
ചവറ : മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി പന്മ ന മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മാനേജ്മെന്റിന്റെ അനാസ്ഥ വ്യക്തമായിട്ടും മുഖം രക്ഷിക്കാനായി പ്രധാന അധ്യാപികയെ മാത്രം ബലിയാടാക്കിയെന്നും ത്രി ഫേസ് ലൈനിന് തൊട്ട് ചേർന്ന് സൈക്കിൾ ഷെഡ് നിർമിച്ച മാനേജ്മെന്റിന്റെ വീഴ്ചയ്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബിന്ദു ബലരാമൻ അധ്യക്ഷയായി . കെ.സന്തോഷ് കുമാർ, വെറ്റമുക്ക് സോമൻ, ഡോ. വിജയൻ, മധുസൂദനൻ പിള്ള, ഹരികുമാർഎന്നിവർ പ്രസംഗിച്ചു.