പ്ലസ്ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
1577755
Monday, July 21, 2025 11:09 PM IST
കൊല്ലം: പ്ലസ്ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നല ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ചേകം മഞ്ജു വിലാസത്തിൽ മനോജ് -രഞ്ജു ദമ്പതികളുടെ മകൾ നിസി മോൾ (18) ആണ് മരിച്ചത്.
മനോജിന്റെ മാതാപിതാക്കളായ തങ്കപ്പൻ - തങ്കമ്മ ദമ്പതികൾക്ക് ഒപ്പമാണ് താമസിച്ച് വന്നത്. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പത്തനാപുരം പോലീസ് കേസെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു.