അതുല്യയുടെ മരണം: അന്വേഷണ ചുമതല എഎസ്പി അഞ്ജലി ഭാവനയ്ക്ക്
1578245
Wednesday, July 23, 2025 6:31 AM IST
ചവറ : ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് തുടർ അന്വേഷണത്തി െന്റചുമതല കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ നാട്ടിലെത്തിക്കാൻ പ്രത്യേക അന്വേഷണസംഘം ശ്രമം നടത്തുന്നുണ്ട്.
ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽ നാട്ടിൽ കൊണ്ടുവന്ന് പരിശോധനയ്ക്ക് വിധേയമാക്കും.
നാട്ടിൽവച്ച് അതുല്യ നേരിട്ട പീഡനങ്ങളും പരാതികളും കോടതിയിലെ കേസുകളും പരിശോധിക്കും.
ഷാർജ പോലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഭർത്താവിനെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന സൂചന. ഷാർജയിൽ ഭർത്താവിനൊപ്പം താമസിച്ചു വന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ ടി.അതുല്യ ശേഖറിൻ്റെ മരണത്തിൽ വിശദമായി അന്വേഷണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം ഊർജിതമാക്കും.
കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ ചവറ തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ അടങ്ങുന്ന എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് ചുമതല പെടുത്തിയിട്ടുള്ളത്.
ഷാർജയിലുള്ള മൃതദേഹത്തി െ ന്റ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് പരിശോധിച്ചായിരിക്കും തുടർ അന്വേഷണം.
അതുല്യയുടെ പിറന്നാൾ ദിനത്തിൽ കേട്ട മകളുടെ വിയോഗ വാർത്തയുടെ ഞെട്ടലി െന്റ ആഘാതത്തിൽ നിന്നും മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ഇതുവരെ മുക്തരായിട്ടില്ല.