സ്കൂള്‍ പാചക തൊഴിലാളികള്‍ കരിദിനം ആചരിച്ചു
1578492
Thursday, July 24, 2025 6:16 AM IST
കുണ്ടറ : സ്കൂള്‍ പാചക തൊഴിലാളികള്‍ കരിദിനം ആചരിച്ചു. സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ജോലി ചെയ്തിട്ടും വേതനം നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം.
എല്ലാമാസവും അഞ്ചിന് മുമ്പ് വേതനം നല്‍കുമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വാക്ക് പാലിക്കുക, മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, മിനിമം കൂലി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ തൊഴിലാളിക്ക് വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കരിദിനം ആചരിച്ചുള്ള പ്രതിഷേധം ഒരു സൂചന മാത്രമാണെന്നും ഉടൻശമ്പളം നല്‍കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടിക്ക് സംഘടന രൂപം നല്‍കുമെന്നും ഐഎന്‍ടിയുസി,സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ട് അറിയിച്ചു,