ഉഴവൂർ വിജയൻ അനുസ്മരണം നടത്തി
1578485
Thursday, July 24, 2025 6:06 AM IST
കൊല്ലം : എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയന്റെഎട്ടാമത് ചരമവാർഷിക പരിപാടികൾ എൻസിപിഎസ് ജില്ലാ പ്രസിഡന്റ് ജി .പദ്മാകരൻ ഉദ്ഘാടനം ചെയ്തു .ജില്ലാ വൈസ് പ്രസിഡന്റ് രാഘവൻപിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻസിപിഎസ് സംസ്ഥാന നിർവാഹക സമിതി അംഗം എസ് .പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി.
എസ് .രാജീവ്,കുണ്ടറ പ്രതാപൻ സക്കീർ ഹുസൈൻ, അഡ്വ. മിലിശ്രീ, എം. എ. റഹ്മാൻ, ചെന്നലിൽ ഗോപകുമാർ, ഡോ. പദ്മകുമാർ,മഠത്തിൽ രാജേഷ്, എന്നിവർ പ്രസംഗിച്ചു.