വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന് അറസ്റ്റില്‍
1578249
Wednesday, July 23, 2025 6:31 AM IST
കിളിമാനൂർ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ചു പോസ്റ്റിട്ട നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു.
നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപാണ് പിടിയിലായത്. ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകാണ് അനൂപ്. വിഎസിന്റെ മരണവാർത്ത അറിഞ്ഞശേഷം അനൂപ് വാട്സാപ്പിൽ അധിക്ഷേപ പോസ്റ്റിടുകയായിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം തുടർ നടപടികളിലേക്ക് കടക്കും. അനൂപിനെതിരേ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. കെ.ആര്. സുഭാഷ് ചന്ദ്രന് ഫേസ്ബുക്കിൽ കുറിച്ചു.