വനിതാ കമ്മീഷന് സിറ്റിംഗ്; 13 കേസുകള്‍ തീര്‍പ്പാക്കി
1578975
Saturday, July 26, 2025 6:43 AM IST
കൊല്ലം: സംസ്ഥാന വനിതാ കമ്മീഷന് അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ അധ്യക്ഷതയില്‍ ജവഹര്‍ ബാലഭവനില്‍ നടത്തിയ സിറ്റിങ്ങില്‍ 13 കേസുകള്‍ തീര്‍പ്പാക്കി. 57 കേസുകളാണ് പരിഗണിച്ചത്. എട്ട് കേസുകള്‍ റിപ്പോര്‍ട്ടിനയച്ചു. 36 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍, തൊഴിലിടങ്ങളിലെ തര്‍ക്കങ്ങള്‍, സാമ്പത്തിക ഇടപാട് തുടങ്ങിയ വിഷയങ്ങളിലുള്ള കേസുകളായിരുന്നു കൂടുതലും.ലഹരി ഉപയോഗിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡി-അഡിക്ഷന് കേന്ദ്രങ്ങളിലേക്ക് മാറ്റണം.
സൈബര്‍ സാമ്പത്തികകുറ്റകൃത്യങ്ങളില്‍ നിന്നകറ്റാന്‍ സ്ത്രീകള്‍ക്കായി ബോധവത്ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
അഭിഭാഷകരായ ജെ. സീനത്ത് ബീഗം, എസ്.ഹേമാ ശങ്കര്‍, പാനല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത, സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.