അരിപ്പ ഭൂസമര ഭൂമിയിലെ കുടില്‍ കത്തി നശിച്ചു
1578965
Saturday, July 26, 2025 6:37 AM IST
കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അരിപ്പ ഭൂസമര ഭൂമിയിലെ കുടില്‍ കത്തി നശിച്ചു.
സമര ഭൂമിയിലെ നാലാം കൗണ്ടറിനു സമീപം ആറ്റിങ്ങല്‍ സ്വദേശി രാജു താമസിച്ചു വന്നിരുന്ന കുടിലാണ് കഴിഞ്ഞ ദിവസം കത്തിയമര്‍ന്നത്.
പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ചു കെട്ടിയ കുടിലിലെ അടുപ്പില്‍ നിന്നും തീ പ്ലാസ്റ്റിക്കിലേക്ക് പടര്‍ന്നതാവാം അപകടകാരണമെന്ന് കരുതുന്നു.
സംഭവ സമയം രാജു സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തു പോയിരിക്കുകയായിരുന്നു. മടങ്ങിയെത്തുമ്പോഴേക്കും കുടിലും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമെല്ലാം ചാമ്പലായി മാറിയിരുന്നു.