കഞ്ചാവുമായി ഒരാൾ പിടിയിൽ
1578970
Saturday, July 26, 2025 6:37 AM IST
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് കൊച്ചു മുടമ്പിൽ വീട്ടിൽ രവികുമാറാണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 1.274 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ പിടികൂടിയത്. ആന്ധ്രാ പ്രദേശിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ് , അസി എക്സൈസ് ഇൻസ്പെക്ടർ നിർമലൻ തമ്പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. അനീഷ്, ബി.എസ്.അജിത്ത്, ബാലു എസ്. സുന്ദർ, ജൂലിയൻ ക്രൂസ്, സൂരജ്,തൻസീർ, അഭിരാം, ജോജോ വനിത സിവിൽ എക്സൈസ് ഓഫീസർ നിജി, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.