യുവതി തൂങ്ങി മരിച്ച നിലയിൽ
1578620
Friday, July 25, 2025 1:19 AM IST
ഓയൂർ: വെളിനല്ലൂർ റോഡുവിളയിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലിബിയാ ഭവനിൽ സുരേഷിന്റെ മകൾ ലിബിന (26)യാണ് മരിച്ചത്.ആത്മഹത്യയെന്നാണ് നിഗമനം. അവിവാഹിതയാണ്.
ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. കിടപ്പുമുറിയിലെ കതക് കുറ്റിയിട്ട ശേഷം ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കാരണം വ്യക്തമല്ല. പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.