കാർഷിക പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കം
1578487
Thursday, July 24, 2025 6:06 AM IST
കൊല്ലം: സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കാർഷിക പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കമാകും. കടപ്പാക്കട സ്പോർട്സ് ക്ലബ് മൈതാനിയിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേള 27ന് സമാപിക്കും.
നാളെ രാവിലെ 10ന് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ. ആർ. മോഹനൻ പിള്ള അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. ലെനു ജമാൽ, സംസ്ഥാന കൗൺസിൽ അംഗംഎൻ. നളിനാക്ഷൻ എന്നിവർ പ്രസംഗിക്കും.
സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷൻ, മിൽമ, ഓയിൽ പാം ഇന്ത്യ, സംസ്ഥാന ഫാർമിങ് കോർപറേഷൻ തുടങ്ങി 32ഓളം സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും.27ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന യോഗം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ വിജയകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കിസാൻ സഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. അജയഘോഷ്, കോഓർഡിനേറ്റർ എസ്. മോഹനചന്ദ്രൻ, എന്നിവർ പ്രസംഗിക്കും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.