യുവാവിനെ ആക്രമിച്ചയാൾ പിടിയില്‍
1578740
Friday, July 25, 2025 6:29 AM IST
കൊല്ലം: യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കല്ലുവാതുക്കല്‍ ആഴാത്ത് അനീഷ്(33) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. അലക്ഷ്യമായി ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തത് ചേദ്യംചെയ്ത യുവാവിനെ അനീഷും കൂട്ടാളിയും ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പാരിപ്പള്ളി പോലീസ് ഒളിവില്‍ പോയ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരേ നരഹത്യശ്രമം അടക്കമുള്ള ഒന്‍പതോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കാപ്പ പ്രകാരം നടപടികളും നേരിട്ടിട്ടുണ്ട്.