സംസ്ഥാന ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
1578734
Friday, July 25, 2025 6:29 AM IST
ചവറ: കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സബ്- ജൂണിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ചവറ ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് തുടക്കം.
രാവിലെ ഏഴിന് നടക്കുന്ന ആദ്യ മത്സരത്തിൽ കണ്ണൂർ തിരുവനന്തപുരവുമായി ഏറ്റുമുട്ടും. രാവിലെ എട്ടിനുള്ള മത്സരത്തിൽ ആലപ്പുഴയും വയനാടും തമ്മിൽ മത്സരിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പുഴ തിരുവനന്തപുരത്തേയും വൈകുന്നേരം നാലിന് കണ്ണൂർ വയനാടിനേയും നേരിടും.
ടൂർണമെന്റ് ഉദ്ഘാടന സി.ആർ. മഹേഷ് എംഎൽഎ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷനാകും. ചാമ്പ്യൻഷിപ്പ് 31ന് സമാപിക്കും.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനെത്തിയ ആദ്യ ടീമായ കണ്ണൂർ ടീമിനെ വർക്കിംഗ് ചെയർമാനും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സന്തോഷ് തുപ്പാശേരിയുടെ നേതൃത്വത്തിൽ ഹെഡ് കോച്ച് നിവേത് സതീശൻ, യശസ്വനി, ഹേമന്ദ് എന്നിവരേയും കുട്ടികളേയും സ്വീകരിച്ചു.
ചടങ്ങിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, സംഘാടക സമിതി ഭാരവാഹികളായ രവി തയ്യിൽ,ഉണ്ണിക്യഷ്ണൻ മൊരുന്തിയിൽ, എം.അനന്ത കൃഷ്ണൻഎന്നിവർ പങ്കെടുത്തു.