തലച്ചിറ വൈഎംസിഎ പ്രവർത്തനോദ്ഘാടന സമ്മേളനവും വൈദിക വരവേൽപ്പും ഇന്ന്
1578489
Thursday, July 24, 2025 6:16 AM IST
കൊട്ടാരക്കര :തലച്ചിറ വൈഎംസിഎ പ്രവർത്തനോദ്ഘാടന സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വൈദിക വരവേൽപ്പുംഇന്ന് വൈകുന്നേരം 4.30ന് ചിരട്ടക്കോണം സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. വൈഎംസിഎ അഖിലേന്ത്യ ട്രഷറർ റെജി ജോർജ് ഇടയാറൻമുള ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് ചെയർമാൻ അഡ്വ.ജയൻ മാത്യുഭാരവാഹികളുടെ സ്ഥാനാരോണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വൈഎംസിഎ രക്ഷാധികാരിമാരായ, പുതുതായി ചുമതലയേറ്റ ഇടവക വികാരിമാർക്കുള്ള വരവേൽപ്പ് സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യുവും പ്രതിഭകളെ ആദരിക്കൽ മുൻ നാഷണൽ എക്സിക്യൂട്ടീവ് അംഗം കെ.ഒ.രാജുക്കുട്ടിയും നിർവഹിക്കും. പ്രസിഡന്റ് പി.ഒ.ജോൺ അധ്യക്ഷത വഹിക്കും.
ചക്കുവരക്കൽ മോർ ഇഗ്നാത്യോസ് യാക്കോബായാ പള്ളി വികാരി ഫാ.ജോർജ് പെരുമ്പട്ടേത്ത് മുഖ്യ സന്ദേശവും തലച്ചിറ മാർത്തോമാപള്ളിവികാരി റവ.സി.പി.ബിജു പ്രവർത്തന രൂപരേഖ പ്രകാശനവും നിർവഹിക്കും. ചിരട്ടക്കോണം മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ.മാത്യൂസ് അലുമൂട്ടിൽ, പൊടിയാട്ടുവിള സെന്റ് മേരിസ് മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ.അനു ജോസ് കുന്നിൽ,
തലച്ചിറ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ. അനീഷ് തോമസ് ജോൺ, ഭാരവാഹികളായ എൻ.എ. ജോർജുകുട്ടി,ജി.യോഹന്നാൻ കുട്ടി,ജെയിംസ് ജോർജ്,റോയി ജോൺ,ബിനു.ജി.കടയിൽ എന്നിവർ പ്രസംഗിക്കും.