കെഎസ്ആർടിസി ഡിപ്പോയിൽ വെള്ളം കയറി
1578481
Thursday, July 24, 2025 6:05 AM IST
പുനലൂർ: കനത്ത മഴയിൽ കെഎസ്ആർടിസി ഡിപ്പോയിൽ വെള്ളം കയറി. ഡിപ്പോയ്ക്കുള്ളിലാണ് വെള്ളം കയറിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ മഴ തോർന്നിട്ടില്ല. താഴ്ന്ന പ്രദേശമായ ഇവിടെ പലപ്പോഴും കനത്ത മഴയിൽ വെള്ളം കയറിയിട്ടുണ്ട്. മഴ ശക്തമായാൽ ഇവിടെ കൂടുതൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.