ഫാത്തിമാ കോളജിൽ പ്രഫ.ത്രേസ്യാമ്മകുര്യൻ മെമ്മോറിയൽ ചെയർ ഉദ്ഘാടനം
1578486
Thursday, July 24, 2025 6:06 AM IST
കൊല്ലം: പ്രഫ. ത്രേസ്യാമ്മ കുര്യൻ മെമ്മോറിയൽ ചെയർ ഉദ്ഘാടനംഫാത്തിമാ മാതാ നാഷണൽ കോളജിൽ നടന്നു. കോളജ് സ്ഥാപിതമായ 1951 മുൽ1982 വരെ ജന്തുശാസ്ത്ര വിഭാഗം അധ്യാപികയായിരുന്ന പ്രഫ. ത്രേസ്യാമ്മ കുര്യന്റെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ചെയർ, മാനേജർ ഫാ. ഡോ. അഭിലാഷ് ഗ്രിഗറിയുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഡോ. സിന്ത്യ കാതറിൻ മൈക്കിൾ ഉദ്ഘാടനം ചെയ്തു.
ഫാ. അഭിലാഷ് ഗ്രിഗറി, പ്രഫ. ഡോ. സർളിൻ പി.ജെ, ജോസഫ് കുഞ്ചെറിയാ, ഡോ. ജോർജ് ഡിക്രൂസ്, ഡോ. വിജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. ചെയറിന്റെ ആദ്യസെഷൻ കേരളത്തിലെ വിവിധയിനം പാമ്പുകൾ, പാമ്പുകടി, സർപ്പ ആപ്പ് എന്നിവയെക്കുറിച്ച് അസി.ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് അൻവർ നയിച്ചു.
രണ്ടാമത്തെ ചെയർ ഡോ. സുജിത് വി. ഗോപാലൻ ആണ് നയിച്ചത്. പശ്ചിമഘട്ടത്തിലെ തവളകളെക്കുറിച്ചും അവയുടെ പ്രാധാന്യവും എന്ന വിഷയത്തിലാണ് ക്ലാസ് നടന്നത്.