‘ഒരു വയറൂട്ടാം’ പദ്ധതിക്ക് കിഴക്കേക്കര സെന്റ് മേരീസ് സ്കൂളിൽ തുടക്കം
1578247
Wednesday, July 23, 2025 6:31 AM IST
കിഴക്കേക്കര: കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ഒരു വയറൂട്ടാം പദ്ധതിക്ക് തുടക്കം കുറിച്ചു.
സ്കൂൾ ബർസാർ ഫാ. ഗീവർഗീസ് എഴിയത്തി െന്റ അധ്യക്ഷതയിൽ ചേർന്ന യോഗം പിങ്ക് പോലീസ് എ എസ് ഐ എൽ. ജ്യോതി ഉദ്ഘാടനം ചെയ്തു. കുട്ടികൾ ശേഖരിച്ച പൊതിച്ചോറുകൾ കോക്കാട് അമ്മ മഠത്തിന് കൈമാറി.
കുട്ടി പോലീസുകാരുടെ നന്മയെ അഭിനന്ദിച്ചുകൊണ്ട് ടി. ടി.പ്രിൻസിപ്പൽ ജോമി,ടി.ഹെഡ്മാസ്റ്റർ രാജു, സ്റ്റാഫ് സെക്രട്ടറി ബിനിൽ ജോൺ, പ്രോഗ്രാം കോഡിനേറ്റർ ഫാ. ജോർജ് ഭട്ടശ്ശേരിൽ, ഡി.ഐ മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു. സി.പി.ഒ മാരായ ഷെർലി കെ, രാജീവ് രാജൻ എന്നിവർ നേതൃത്വം നൽകി.