ആരാധനാലയത്തിൽ അക്രമം: രണ്ടു പേർ പിടിയിൽ
1578482
Thursday, July 24, 2025 6:06 AM IST
കൊട്ടാരക്കര: മൈലം ആക്കവിള കുളപ്പാറ മലയിൽ കിരാതമൂർത്തി ക്ഷേത്രം ആരാധനത്തറയിൽ അക്രമം കാട്ടിയ രണ്ടു പേർ അറസ്റ്റിൽ.
പാറമുകളിലെ ശിവാരാധനത്തറയ്ക്കു കേടുവരുത്തുകയും വിളക്കു സൂക്ഷിച്ചിരുന്ന ചില്ലുകൂട് അടിച്ചു തകർക്കുകയുമായിരുന്നു. സംഭവത്തിൽ കുര മുകളുവിള പടിഞ്ഞാറ്റതിൽ അഖിൽ(26), സുഹൃത്ത് പ്രജിൻ(20) എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയിൽ കൊട്ടാരക്കര പോലീസിൽ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.