ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
1578974
Saturday, July 26, 2025 6:43 AM IST
കൊല്ലം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 - എയുടെ ഭാരവാഹികളുടെ സ്ഥാനാരോഗണം നാളെ നടക്കും.
കൊല്ലം സി. കേശവൻ മെമ്മോറിയൽ ഹാളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ കെനിയ സ്വദേശിയും ലയൺസ് ഇന്റർനാഷണലിന്റെ രണ്ടാം വൈസ് പ്രസിഡന്റുമായ മനോജ് ഷാ മുഖ്യാതിഥിയായിരിക്കും.
2000-ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 2025-26 വർഷത്തെ സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. പുത്തൂരിലെ ശാരീരിക വെല്ലുവിളികൾ ഉള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിന് ചടങ്ങിൽ ക്ലബിന്റെ വക സ്കൂൾ വാൻ കൈമാറും.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം റെയിൽവേ ഗുഡ്സ് ഷെഡ് പരിസരത്ത് നിന്ന് സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലേക്ക് വർണശബളമായ ഘോഷയാത്ര നടക്കും.
പ്രത്യേക ഡ്രസ് കോഡിലുള്ള 400 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഘോഷയാത്രയിൽ അണിനിരക്കും. പത്രസമ്മേളനത്തിൽ ലയൺസ് ക്ലബ് ഭാരവാഹികളായ വി. അനിൽ കുമാർ, ആർ. വി. ബിജു, സിക്സ്റ്റസ് ലൂയിസ്, ഷാജു തോമസ്, ജോസഫ് യൂജിൻ, കോശി ജോർജ് എന്നിവർ സംബന്ധിച്ചു.