സാഹിത്യോത്സവ് 26,27 തീയതികളിൽ
1578491
Thursday, July 24, 2025 6:16 AM IST
കൊല്ലം: എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് 26, 27 തീയതികളിൽ കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിൽ നടക്കും.26-ന് രാത്രി ഏഴിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. പരിസ്ഥിതി പ്രവർത്തകൻ കെ. സഹദേവൻ മുഖ്യാതിഥിയായി പങ്കെടുക്കും.
എഴുത്തുകാരൻ ദേവദാസ് ക്ലാപ്പന മുഖ്യപ്രഭാഷണം നടത്തും.മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കടൽ മണൽ ഖനനമാണ് ഇത്തവണത്തെ സാഹിത്യോത്സവത്തിന്റെ പ്രമേയമെന്ന് ഭാരവാഹികൾ പറഞ്ഞു. പാരിസ്ഥിതിക പഠനം നടത്താതെയുള്ള ഖനന പ്രവർത്തനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ എസ്എസ്എഫ് ജില്ലാ ഭാരവാഹികളായ അനസ് മൈലാപ്പൂര്, തൗഫീഖ്, ഫൈസൽ മുഈനി, സുധീർ ഖാൻ കുളപ്പാടം എന്നിവർ സംബന്ധിച്ചു.