യുവാവിനെ ആക്രമിച്ച് ഒളിവിൽപോയ പ്രതി അറസ്റ്റിൽ
1578484
Thursday, July 24, 2025 6:06 AM IST
കൊല്ലം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. തൃക്കോവിൽവട്ടം വില്ലേജിൽ മുഖത്തല സ്കൂൾ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന മനീഷ് കണ്ണൻ(27) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
കണ്ണനല്ലൂർ സ്വദേശി വിപിനേയും സുഹൃത്തിനേയും തടഞ്ഞ് നിർത്തി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് ഇയാൾ എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു.
ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അലക്സാണ്ടറിന്റെ നിർദേശ പ്രകാരം കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പി.പ്രദീപ്, എസ് ഐ മാരായ നിതിൻനളൻ, മിനുരാജ്, സോമരാജൻ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാന്റ് ചെയ്തു.