‘ചന്ദ്രയാൻ പേടകം’സ്കൂൾ മുറ്റത്ത്
1578246
Wednesday, July 23, 2025 6:31 AM IST
കുണ്ടറ : ചാന്ദ്രദിനത്തോടനുബന്ധിച്ചു കുണ്ടറ എസ് കെ വി എൽ പി സ്കൂളിൽ ചന്ദ്രയാൻ പേടകം അപ്പോളോ 11 മോഡൽ ഇറങ്ങി. പേടകത്തിൽ നിന്നും നീൽ ആംസ്ട്രോംഗ് സ്കൂൾ മുറ്റത്തേക്കെത്തി. സ്കൂളിലെ വിദ്യാർഥികൾക്ക് ഇതൊരു പുതിയ അനുഭവമായി.
ചാന്ദ്രദിനത്തി െന്റ പ്രാധാന്യം മനസിലാക്കുന്നതിനായി 'ചന്ദ്ര െന്റ കഥ പറച്ചിൽ' എന്ന വിഷയത്തിൽ അധ്യാപകനായ അജേഷ് മാധവൻ വിദ്യാർഥികൾക്കായി ഇത് സംബന്ധിച്ച ക്ലാസ് എടുത്തു.
വീഡിയോ പ്രദർശനത്തിലൂടെ ചന്ദ്രനെക്കുറിച്ചും മറ്റ് ഗ്രഹങ്ങളെക്കുറിച്ചുമുള്ള അറിവുകൾ അദ്ദേഹം പകർന്നു നൽകി. ശേഷം വിദ്യാർഥികളുടെ സ്ക്രിപ്റ്റ്, പാട്ടുകൾ, പ്രസംഗം, നീൽ ആംസ്ടോങ്ങിന്റ ഇന്റർവ്യു എന്നിവ നടന്നു.
പോസ്റ്റർ പ്രദർശനം, പേപ്പർ റോക്കറ്റ് പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. സ്കൂൾ മാനേജർ ബി. രമാദേവി, സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി. സി. ബീന, മറ്റ് അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.