തെന്മല പരപ്പാര്‍ ഡാം ഇന്ന് തുറക്കും; ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്
1578976
Saturday, July 26, 2025 6:43 AM IST
കൊല്ലം: തെന്മല പരപ്പാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴതുടരുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളത് പരിഗണിച്ച് ഇന്ന് രാവിലെ 11 മുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പരമാവധി 80 സെന്റീമീറ്റര്‍ വരെ പടിപടിയായി ഉയര്‍ത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാകളക്ടറുടെ ചുമതലയുള്ള എഡിഎം ജി. നിര്‍മല്‍ കുമാര്‍ അറിയിച്ചു.
ജലനിരപ്പ് ഇപ്പോഴത്തെക്കാള്‍ പരമാവധി 70 സെന്റിമീറ്റര്‍ വരെ ഉയരാനാണ് സാധ്യതയുള്ളത്. നിലവിലെ ജലനിരപ്പ് 108.3 മീറ്ററാണ്. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ജലനിരപ്പ് ക്രമീകരിക്കേണ്ടതിന്റെ ഭാഗമായാണ് നടപടിയെന്നും വ്യക്തമാക്കി.